രാസലഹരിക്ക് തടയിട്ട് കട്ടപ്പന പൊലീസ് ; അന്തർസംസ്ഥാന എംഡിഎംഎ വിൽപ്പന സംഘത്തിലെ പ്രധാനിയ്ക്ക് പിന്നാലെ മറ്റൊരാൾ കൂടി കട്ടപ്പന പൊലീസിന്റെ പിടിയിൽ

Spread the love

കട്ടപ്പന : അന്തർസംസ്ഥാന എംഡിഎംഎ വിൽപ്പന സംഘത്തിലെ പ്രധാനിയ്ക്ക് പിന്നാലെ മറ്റൊരാൾ കൂടി കട്ടപ്പന പൊലീസിന്റെ പിടിയിൽ.

video
play-sharp-fill

മുവാറ്റുപുഴ ഏണനെല്ലൂർ ആയവന തൃക്കപ്പടി കുന്നുംപുറത്ത് വീട്ടിൽ ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്.

കട്ടപ്പനയ്ക്ക് സമീപം മുളകരമേട്ടിൽ നിന്നും 39.7 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്ത കേസിൽ സഹായിയായി പ്രവർത്തിച്ചയാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ശ്രീജിത്ത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കട്ടപ്പന മുളകരമേട് എ.കെ.ജി. പടി ടോപ്പിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രധാനപ്രതി മുളകരമേട് എ.കെ.ജി. പടി കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ തിങ്കളാഴ്ച രാത്രി 39.7 ഗ്രാം എം.ഡി.എം.എയുമായി വീട്ടിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടർനടപടികൾ നടത്തി ശ്രീജിത്തിനെ പിടികൂടിയത്.

ഇരുവരും അന്തർസംസ്ഥാന മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ എം.ഡി.എം.എ. വിൽപ്പന കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇടുക്കിയിലെ റിസോർട്ടുകളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ ഭാഗമാണ് ഇരുവരും എന്ന് പോലീസ് പറയുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു IPS ന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ ന്റെ നേതൃത്വത്തിൽ, കട്ടപ്പന സിഐ.ടി.സി. മുരുകൻ, എസ്ഐമാരായ ബേബി ബിജു, മഹേഷ്, എസ്.സി.പി.ഒമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒമാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്ന് കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.