video
play-sharp-fill

കട്ടപ്പനയിൽ മത്സ്യ വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വില്പന; മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ  പിടിയിൽ; രണ്ടരക്കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു

കട്ടപ്പനയിൽ മത്സ്യ വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വില്പന; മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ പിടിയിൽ; രണ്ടരക്കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: വിൽപനയ്ക്കായി സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ പിടിയിലായി. കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ, വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രി 11 മണിയോടെ കുരിശുപള്ളിയോട് ചേർന്നുള്ള ഇടവഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ഇരുവരെയും ചോദ്യം ചെയ്തു. തുടർന്ന്, വെസ്റ്റ് ബംഗാൾ സ്വദേശിയുടെ പക്കലുണ്ടായിരുന്ന കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് 2.65 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പനയിൽ യുവാക്കൾക്കിടയിൽ ചില്ലറ വിൽപന നടത്തുന്നതിനാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മുമ്പ് ഷാജഹാന്‍റെ ഗോഡൗണിൽ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. മുമ്പും ചില കേസുകൾ ഷാജഹാനെതിരെ ചുമത്തപ്പെട്ടിട്ടുണ്ടന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.