ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; അരക്കിലോ കഞ്ചാവുമായി ആറു യുവാക്കളെ അറസ്റ്റ് ചെയ്ത് കട്ടപ്പന പോലീസ്

Spread the love

കട്ടപ്പന: കട്ടപ്പയിൽ ലോഡ്‌ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന. അര കിലോ കഞ്ചാവുമായി ആറു യുവാക്കൾ അറസ്റ്റിൽ. അറക്കുളം കാഞ്ഞാർ പാറശേരി ജഗൻ സുരേഷ്(24), ഇരട്ടയാർ ഉപ്പുകണ്ടം തെങ്ങുംമൂട്ടിൽ നിബിൻ(20), മൂവാറ്റുപുഴ രാമമംഗലം മാമലശേരി പുത്തൻപുരയിൽ വിഷ്ണു മോഹനൻ(27), മൂവാറ്റുപുഴ രാമമംഗലം മാമലശേരി തെങ്ങുംതോട്ടത്തിൽ ആൽബി ബിജു(21), തൊടുപുഴ മ്രാല മലങ്കര കല്ലുവേലിപറമ്പിൽ ആകാശ്(23), തങ്കമണി കാൽവരിമൗണ്ട് കരിമ്പൻസിറ്റി ചീരംകുന്നേൽ മാത്യു(21) എന്നിവരാണ് അറസ്റ്റിലായത്.

കട്ടപ്പന, വെള്ളയാംകുടി കാരിയിൽ ലോഡ്‌ജിൽ നിന്നും നാലു യുവാക്കളെയും കട്ടപ്പന ടൗണിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കളെയുമാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തത്.ഇവരിൽ നിന്നും 500 ഗ്രാം കഞ്ചാവ് പിടികൂടി. ഇവർ സഞ്ചരിച്ച ബൈക്ക്കും, കഞ്ചാവ് കടത്താനുപയോഗിച്ച ഒരു കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏറെ നാളായി നഗരത്തിൻ കുഞ്ചാവ് മൊത്തക്കച്ചവടം നടത്തുകയായിരുന്നു പ്രതികൾ.

പ്രതികളിൽ മുന്ന് പേർ മുൻപ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടവരാണ്. അറസ്റ്റിലായ പ്രതികൾ തമിഴ് നാട്, വട്ടവട എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടു വന്നു കട്ടപ്പനയിലും, എറണാകുളം, പിറവം തുടങ്ങി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിറ്റു വരുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് ഐ പി എസ് ന്റെ
കിഴിലുള്ള ഡാൻ സാഫ് ടീമും, കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോൻ, കട്ടപ്പന സി ഐ. ടി. സി. മുരുകൻ, എസ്. ഐ എബി ജോർജ്, സുബിൻ, എ എസ്. ഐ ബിജു, എസ് സി പി ഒ ജോജി, സി പി ഒമാരായ ജെയിംസ്, ശ്രീകുമാർ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതികളെ ജ്യാമത്തിൽ വിട്ടു.