കട്ടപ്പനയിൽ എം ഡി എം എ കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ കാണാതായ സംഭവം; മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തി; താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി സൂചന; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : എം ഡി എം എ കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിന്റെ ജഡം ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തി. ഇന്ന് പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കല്ല്കുന്ന് വട്ടക്കാട്ടിൽ ജോമാർട്ടിനെയാണ് (24)മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോമാർട്ടിനെ ചൊവ്വാഴ്ച്ച എക്‌സൈസ് സംഘം എംഡിഎംഎയുമായി പിടികൂടിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ വാഹനത്തിലേക്ക് പോയി. പിന്നീട് മൊബൈല്‍ സ്വിച്ച്‌ ഓഫ് ആകുകയായിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകിട്ട് ജോയുടെ കാർ അഞ്ചുരുളി തടകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പോലീസും അഗ്‌നിരക്ഷാസേനയും ജലാശയത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതോടെ തെരച്ചില്‍ നിര്‍ത്തി. അഗ്നിശമന സേനയുടെ സ്കൂബ ടീം ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.