video
play-sharp-fill

നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായ തസ്‌കര വീരനെ തൂക്കി കട്ടപ്പന പൊലീസ്; പിടിയിലായത് വര്‍ഷങ്ങളായി വടക്കന്‍ കേരളത്തിലെ പൊലീസിന്റെ ഉറക്കം കളഞ്ഞ മോഷ്ടാവ്; കട്ടപ്പന പൊലീസിന് അഭിനന്ദന പ്രവാഹം

നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായ തസ്‌കര വീരനെ തൂക്കി കട്ടപ്പന പൊലീസ്; പിടിയിലായത് വര്‍ഷങ്ങളായി വടക്കന്‍ കേരളത്തിലെ പൊലീസിന്റെ ഉറക്കം കളഞ്ഞ മോഷ്ടാവ്; കട്ടപ്പന പൊലീസിന് അഭിനന്ദന പ്രവാഹം

Spread the love

സ്വന്തം ലേഖകന്‍

കട്ടപ്പന: നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായ തസ്‌കര വീരനെ പിടികൂടി കട്ടപ്പന പൊലീസ്. വര്‍ഷങ്ങളായി വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള പൊലീസിനെ വട്ടം ചുറ്റിച്ച കള്ളനെയാണ് കട്ടപ്പന പൊലീസ് അതിവിദഗ്ധമായി കുടുക്കിയത്. ഇതോടെ വടക്കന്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ കട്ടപ്പന പൊലീസിനെ അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുകയാണ്.