കട്ടപ്പന സബ്രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി
സ്വന്തം ലേഖിക
കട്ടപ്പന: കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്‍റെ മിന്നല്‍പരിശോധനയില്‍ കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി.
ഓഫീസില്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് കോട്ടയം വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ സജു എസ്. ദാസ്, ജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ തോമസ്, സ്റ്റാന്‍ലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലന്‍സ് പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍ ചന്ദ്, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുല്‍ രവി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
ബുധനാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു. കണക്കില്‍പെടാത്ത 43,450 രൂപക്കു പുറമെ സീനിയര്‍ ക്ലര്‍ക്കിന്‍റെ പക്കല്‍ നിന്ന് 3470 രൂപയും റെക്കോർഡ് കോംപാക്‌ട് റൂം ഫയലുകള്‍ക്കിടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 രൂപയും കണ്ടെത്തി.
43,450 രൂപ സബ്രജിസ്ട്രാര്‍ ഓഫീസറുടെ മേശയില്‍ നിന്നാണ് പിടികൂടിയത്. സംശയം ഉളവാക്കുന്ന ചില ഫയലുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും.
രജിസ്ട്രേഷന്‍ സംബന്ധിച്ച നിരവധി ക്രമക്കേടുകള്‍ ഓഫീസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.