
ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥയെ കളിയാക്കികൊണ്ട് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ട കാര്‍ട്ടൂണിസ്റ്റിനെതിരെ കേസ്.
കാട്ടൂണിസ്റ്റ് സജി മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥ പെറ്റി നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കാര്‍ട്ടൂണ്‍ സജി പോസ്റ്റ് ചെയ്തത്.
പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട മൂന്ന് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കട്ടപ്പനയില്‍ ജനങ്ങളില്‍ നിന്ന് പൊലീസ് അനാവശ്യമായി പെറ്റി ഈടാക്കുന്നു എന്നത് കഴിഞ്ഞ കുറച്ച് നാളായി ഉയരുന്ന ആരോപണമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം സജി ദാസ് നിയമലംഘനം നടത്തിയെന്നാരോപിച്ച് ഇദ്ദേഹത്തിന്റെ ഫോട്ടോ പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം നടപടിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പോസ്റ്റിട്ടത്.
സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കാര്‍ട്ടൂണിസ്റ്റിനെതിരെയുള്ള പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.