മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം കട്ടപ്പന പോലീസ് പിടികൂടി

Spread the love

കട്ടപ്പന: മുക്കുപണ്ടം പണയം വച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി.
തങ്കമണി,പാലോളിൽ,തങ്കപ്പന്റെ മകൾ ബിനീത (49) യെയാണ് എറണാകുളത്തു നിന്ന് പിടിയിലായത്.

2006- ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരൂകയായിരുന്നു.

ഇടുക്കി ഡി. സി. ആർ.ബി.ഡി വൈ എസ് പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡി വൈ എസ് പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ്
യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരഞ്ഞു വരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപിന്റ നിർദേശാനുസരം കട്ടപ്പന. ഡി വൈ എസ് പി. വി. എ നിഷാദ് മോൻ, ഡി സി ആർ ബി ഇടുക്കി ഡി വൈ എസ് പി. കെ ആർ. ബിജു, എസ് സി പി ഒ. ജയേഷ് മോൻ, ജോബിൻ ജോസ്, വനിതാ എസ് സി പി ഒ. വി. വി. സബീന ബീവി എന്നിവരുടെ നേതൃ ത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കട്ടപ്പന കോടതിൽ ഹാജരാക്കി.