
ഇടുക്കി: കട്ടപ്പനയില്‍ മോഷണ കേസിലെ പ്രതികള്‍ ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്ന കണക്കുകൂട്ടലില്‍ പൊലീസ്.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും.
കസ്റ്റഡിയില്‍ കിട്ടിയാല്‍ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമുടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം.