video
play-sharp-fill

കട്ടപ്പന ഇരട്ടക്കൊല കേസ്; അച്ഛനെ കൊന്ന കേസില്‍ പ്രതിയായ മകൻ അച്ഛന് കര്‍മം ചെയ്തു; വിജയന്റെ മൃതദേഹാവശിഷ്ടം സംസ്കരിച്ചു

കട്ടപ്പന ഇരട്ടക്കൊല കേസ്; അച്ഛനെ കൊന്ന കേസില്‍ പ്രതിയായ മകൻ അച്ഛന് കര്‍മം ചെയ്തു; വിജയന്റെ മൃതദേഹാവശിഷ്ടം സംസ്കരിച്ചു

Spread the love

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിജയന്റെ (60) മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

വിജയന്റെ കർമങ്ങള്‍ ചെയ്തത് മകനും കൊലക്കേസ് പ്രതിയുമായ വിഷ്ണുവാണ്. മാർച്ചില്‍ കാഞ്ചിയാറില്‍, വിഷ്ണു ഉള്‍പ്പെടെയുള്ളവർ താമസിക്കുന്ന വാടകവീടിന്റെ തറ മാന്തിയാണ് വിജയന്റെ മൃതദേഹാവശിഷ്ടം പോലീസ് കണ്ടെടുത്തത്.

ഫൊറൻസിക് പരിശോധനയ്ക്കായാണ് ഇത് ഇത്രയും നാള്‍ സൂക്ഷിച്ചത്. ആദ്യം വിജയന്റെ മകളുടെ നവജാതശിശുവിനെയാണ് കൊന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കുഞ്ഞിന്റെ അച്ഛനായ പുത്തൻപുരയ്ക്കല്‍ നിതീഷും(31), വിജയനും മകൻ വിഷ്ണു(29)വും കൂടിയാണ് ഇത് ചെയ്തത്. പിന്നീട് വിജയനെ നിതീഷും വിഷ്ണുവുംചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മോഷണക്കേസില്‍ നിതീഷും വിഷ്ണുവും പിടിയിലായതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഈ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.