കട്ടപ്പനയിൽ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവതിയെ ആദ്യ ഭര്‍ത്താവും കൂട്ടാളിയും ചേർന്ന് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്

Spread the love

കട്ടപ്പന: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവതിയെ ആദ്യ ഭര്‍ത്താവും കൂട്ടാളിയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

video
play-sharp-fill

നരിയംപാറയില്‍ താമസിക്കുന്ന ആനവിലാസം ജിഎസ് ഭവനില്‍ ശശികല (32)യ്ക്കാണ് വെട്ടേറ്റത്.

മുന്‍ഭര്‍ത്താവായ മുകേഷ് (35) കൂട്ടാളിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച്‌ കടന്ന പ്രതികള്‍ ശശികലയുടെ കൈയിലും കാലിലും വെട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മുകേഷിനും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കും എതിരേ വധശ്രമത്തിന് കട്ടപ്പന പോലീസ് കേസെടുത്തു.