കട്ടപ്പന തൂക്കുപാലം ടൗണില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കുപ്രസിദ്ധ ക്രിമിനലും ഗുണ്ടയുമായ കടുക്കൻ സന്തോഷ് പിടിയിൽ; പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും; ആക്രമണത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കട്ടപ്പന : കൊലപാതക ശ്രമക്കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനും, ക്രിമിനലും ഗുണ്ടയുമായ കടുക്കൻ സന്തോഷ് (ബെല്ലാരി രാജ) പിടിയിൽ.

നെടുങ്കണ്ടം തൂക്കുപാലത്ത് യുവാവിനെ പട്ടാപ്പകൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും തട്ടിപ്പ് വീരനുമായ തൂക്കുപാലം ബാലഗ്രാം കൊച്ചുപറമ്പിൽ വീട്ടിൽ കടുക്കൻ സന്തോഷ് സുധൻ (ബെല്ലാരി രാജ 49) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ആളുകളുടെ കൈയ്യിൽ നിന്നും ആധാരം കൈക്കലാക്കി പണം തട്ടുകയും രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണെന്നും പറഞ്ഞു ഏലത്തോട്ട ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുകയും ചെയ്യുന്ന ഇയാൾ തൂക്കുപാലം കാരനായ യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തശേഷം വാഹനം ഉപേക്ഷിച്ചും ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോകുന്നതിനായി കട്ടപ്പന ഭാഗത്തേക്ക് കടന്നു.

കട്ടപ്പനയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു.

തുടർന്ന് കട്ടപ്പന ഇടുക്കിക്കവല ഭാഗത്ത് വെച്ച് ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഓടുന്നതിനിടയിൽ വീണു പരിക്കു പറ്റിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചികിത്സ നൽകി. അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി വി എ നിഷാദ് മോൻ നെടുങ്കണ്ടം ഐ പി ജർലിൻ സ്കറിയ, എസ് ഐ മാരായ ജയകൃഷ്ണൻ നായർ റ്റി. എസ്, എസ് സി പി ഒ മാരായ ജോർജ് മാത്യു, ജോബിൻ ജോസ്, സിനോജ് പി ജെ, സി പി ഒമാരായ അരുൺ കൃഷ്ണ സാഗർ,വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഇയാളെ അക്രമം നടത്തുവാനും,ഒളിവിൽ പോകുവാനും ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ അറിയിച്ചു.