38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും പറഞ്ഞ് 8 ലക്ഷം രൂപ തട്ടി; അന്വേഷണം ഊർജ്ജിതമാക്കി കട്ടപ്പന പോലീസ്; സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമെന്ന് സംശയം

Spread the love

കട്ടപ്പന: 38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും പറഞ്ഞ് 8 ലക്ഷം രൂപാ തട്ടിയെടുത്തു.

video
play-sharp-fill

സ്വർണ്ണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയെ ഷെരീഫീന്റ് നേതൃത്വത്തിലുള്ള സംഘം കട്ടപ്പനയിൽ വിളിച്ച് വരുത്തുകയായിരുന്നു.
പിന്നീട് 23 ന് വൈകിട്ട് 7 മണിയോടുകൂടി കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്ന് എറണാകുളം സ്വദേശിയെ പറ്റിച്ച് 8 ലക്ഷം രൂപായുമായി ഷരീഫ് മുങ്ങുകയായിരുന്നു.

38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും 8 ലക്ഷം രൂപാ അഡ്വാൻസ് നൽകണമെന്നും പറഞ്ഞാണ് 8 ലക്ഷം രൂപാ തട്ടിയെടുത്തത്.
എറണാകുളം സ്വദേശിയുടെ പരാതിയെ തുടർന്ന് കട്ടപ്പന പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിലെ സിറാജ്, ഷെഹിൻ എന്നിവർ പോലീസ് പിടിയിലായെങ്കിലും ഒന്നാം പ്രതി ഷെരീഫിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മുൻപ് കള്ളനോട്ട് കേസിൽ പ്രതിയായിരുന്നു ഷെരീഫ്.

സ്വർണ്ണ കടത്ത് സംഘവുമായി കേസിന് ബന്ധമുണ്ടോ എന്നും സംശയമുണ്ട്.