കാട്ടാക്കടയില്‍ ഭിക്ഷയാചിച്ചെത്തിയ വൃദ്ധയെ 20 രൂപ നൽകാമെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് വിളിച്ച് പീഡിപ്പിക്കാൻ ശ്രമം ; പോലീസുകാരനടക്കം രണ്ട് പേർ പിടിയിൽ

Spread the love

തിരുവനന്തപുരം : ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയില്‍.

വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയില്‍ ആയത്. കാട്ടാക്കട പൂവച്ചലില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.

ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. പിന്നാലെ മുറി പൂട്ടി. കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശിനിയാണ് 82 കാരിയായ വയോധിക. വീടുകള്‍ തോറും ഭിക്ഷ യാചിച്ചാണ് ഇവർ കഴിയുന്നത്.

ഇവരുടെ മൊഴിയിലാണ് കേസെടുക്കുക. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ പൊലീസ് വീട്ടിലാക്കി. പ്രതികളുടെ അറസ്റ്റ് നടപടികള്‍ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.