
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
കൂട്ടംകൂടി നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രണ്ടു സംഘങ്ങള്‍ ഓടി കയറി തമ്മില്‍ തല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് നിന്നിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഭയന്ന് ഓടി മാറുന്നതും വീഡിയോയില്‍ കാണാം. പത്തു മിനിറ്റോളം സംഘര്‍ഷാവസ്ഥ നിലനിന്നു.
കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ഇടനാഴിയിലുള്‍പ്പടെയാണ് വിദ്യാര്‍ത്ഥികളും പുറത്തുള്ളവരും രാവിലെ മുതല്‍ തമ്പടിക്കുന്നതെന്നാണ് പരാതി. ഇവരില്‍ പലരുടെയും നേതൃത്വത്തില്‍ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.