
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം കോളജ് മാനേജ്മെന്റ് അന്വേഷിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം കോളജ് മാനേജ്മെന്റ് അന്വേഷിക്കും. മൂന്നംഗ സമിതിയാകും അന്വേഷിക്കുക. മാനേജർ അടക്കം മൂന്നുപേരാണ് സമിതിയാണ് അന്വേഷിക്കുക. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കോളജ് പ്രിൻസിപ്പലിനെതിരായ സസ്പെൻഷനിൽ തീരുമാനം ഉണ്ടാകുക.
ഇന്നലെ ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഷൈജുവിനെ പദവിയിൽ നിന്നും മാറ്റാൻ തീരുമാനമെടുത്തിരുന്നു. കൂടുതൽ തുടർനടപടികൾ ഷൈജുവിനെതിരെ സ്വീകരിക്കാനും സർവകലാശാല സിൻഡിക്കേറ്റും വൈസ് ചാൻസലറും കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്പെൻഷൻ അടക്കമുള്ള നടപടികൾ വേണമെന്നാണ് സർവകലാശാല നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
ആൾമാറാട്ടത്തിൽ കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ കോളജിനെതിരെ നടപടിയിലേക്ക് കടക്കുമെന്നും സർവകലാശാല സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ആൾമാറാട്ട വിഷയത്തിൽ മാനേജർ അടക്കമുള്ള സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി സിഎസ്ഐ സഭ വൃത്തങ്ങൾ വ്യക്തമാക്കിയത്.
ഒരാഴ്ചയ്ക്കകം സമിതിയുടെ 119 റിപ്പോർട്ട് ലഭിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. തെറ്റു ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും സിഎസ്ഐ സഭാ മാനേജ്മെന്റ് സൂചിപ്പിക്കുന്നത്. ആൾമാറാട്ട സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് സർവകലാശാലയും അറിയിച്ചിട്ടുണ്ട്.
കോളജിൽ നിന്നും യുയുസിയായി വിജയിച്ച വിദ്യാർത്ഥിനിയെ മാറ്റി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിശാഖിനെ തിരുകി കയറ്റിയതാണ് വിവാദമായത്. സംഭവത്തിൽ കെഎസ് യു ഡിജിപിക്ക് പരാതി നൽകിയിട്ട് അഞ്ചുദിവസം കഴിഞ്ഞെങ്കിലും ഇതുവരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.