
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളി ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്‍റെ വാർഷികവും പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ പുല്ലാട്ടുകാല അധ്യക്ഷത വഹിച്ചു. ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കല്‍ അനുഗ്രഹപ്രഭാഷണവും സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് മുൻ ഗ്ലോബല്‍ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി മുഖ്യപ്രഭാഷണവും നടത്തി.
ചങ്ങനാശേരി അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ഫൊറോന പ്രസിഡന്‍റ് ജോയ് പാറപ്പുറം, യൂണിറ്റ് കൗണ്‍സിലർ ഡോ. ബിജോ ആനാത്തില്‍ പുത്തൻപുര, അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ ഡോ. കെ.സി. ജോർജ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും പൊന്നാടയണിയിച്ച് ആദരിച്ചു
[2:42 pm, 17/8/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid



