കാതോലിക്കാ ബാവായുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ.

ശാരീരിക പ്രവർത്തനങ്ങൾ മരുന്നുകളും, കൃത്രിമ ഉപകരണകളും ഉപയോഗിച്ചാണ് നില നിർത്തുന്നത്. രക്തത്തിലെ വിവിധ ഘടകങ്ങളുടെ നില തൃപ്തികരമാണ് എങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശരീരത്തിന് ആവശ്യമായിരിക്കുന്ന ഉയർന്ന ഓക്സിജന്റെ അളവ് ക്രമീകരിച്ച് കൊണ്ട് പോകുന്നത്.
സ്വയം ശ്വസിക്കുവാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിട്ടിക്കൽ കെയർ വിദഗ്ദ്ധരും, പൾമനോളജിസ്റ്റുകളും, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരും, കാൻസർ ചികിത്സാ വിദഗ്ദ്ധരും അടങ്ങുന്ന ഒരു സംഘമാണ് ചികിത്സിക്കുന്നത്.

ചികിത്സയെ സംബന്ധിക്കുന്ന അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിന് വിദേശത്തു നിന്നും ഉള്ള മെഡിക്കൽ ബോർഡിൽ അംഗങ്ങളായിരിക്കുന്ന വിദഗ്ദ്ധരുടെയും കൂടി അഭിപ്രായം ആരായുന്നുണ്ട്.

സന്ദർശകരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണന്ന് ആശുപത്രി അധികൃതർ അറിയിച്ചു .