
കുമരകം : കത്തോലിക്ക കോൺഗ്രസ് കുമരകം സെന്റ്. ജോൺസ് വടക്കുംകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമുദായ ശക്തീകരണ വർഷം പദ്ധതിയുടെ ഉദ്ഘാടനം നാളെ മീഡിയ ഹാളിൽ നടക്കും.
ഉച്ചകഴിഞ്ഞ് 3 -ന് യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് മണ്ണാറയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് ജോസഫ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ. തോമസ് പുത്തൻപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. അതിരൂപത സെക്രട്ടറി കുഞ്ഞ് കളപ്പുര, കുഞ്ഞുമോൾ ജോസഫ് കാപ്പിൽ, റോയ് കൂട്ടുമ്മേൽ, തങ്കമ്മ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടിത്തുരുത്തിൽ,സിബി തോമസ് കാട്ടുകരിയിൽ, പ്രിൻസ് ആലും പറമ്പിൽ, ഷെയിൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ ഇടവക അംഗമായ നോവലിസ്റ്റ് സോളി ജോർജിന് സ്വീകരണം നൽകും.




