കോട്ടയം നഗരമധ്യത്തിലെ കൊലപാതകം: തർക്കമുണ്ടായത് പെട്ടിക്കടയുടെ അഞ്ഞൂറ് രൂപ വാടകയെച്ചൊല്ലി; വാടക ചോദിച്ച അനി കത്തിയെടുത്ത് വീശി; ചങ്കിൽ കുത്തേറ്റ റിയാസ് കത്തി പിടിച്ചു വാങ്ങി തിരിച്ച് കുത്തി; കത്തിയിൽ തീർന്ന അനി നഗരത്തെ വിറപ്പിച്ച ഗുണ്ട; വടിവാൾ അജിയെ അടക്കം ക്വട്ടേഷൻ സംഘത്തിൽ എത്തിച്ച ഗുണ്ടകളുടെ ആശാൻ

കോട്ടയം നഗരമധ്യത്തിലെ കൊലപാതകം: തർക്കമുണ്ടായത് പെട്ടിക്കടയുടെ അഞ്ഞൂറ് രൂപ വാടകയെച്ചൊല്ലി; വാടക ചോദിച്ച അനി കത്തിയെടുത്ത് വീശി; ചങ്കിൽ കുത്തേറ്റ റിയാസ് കത്തി പിടിച്ചു വാങ്ങി തിരിച്ച് കുത്തി; കത്തിയിൽ തീർന്ന അനി നഗരത്തെ വിറപ്പിച്ച ഗുണ്ട; വടിവാൾ അജിയെ അടക്കം ക്വട്ടേഷൻ സംഘത്തിൽ എത്തിച്ച ഗുണ്ടകളുടെ ആശാൻ

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ കത്തിക്കുത്തേറ്റ്് കൊല്ലപ്പെട്ട അനി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുടെയെല്ലാം ആശാൻ. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട വടിവാൾ അജിയെ അടക്കം ഗുണ്ടാ സംഘത്തിന്റെ ഭാഗമാക്കിയത് അനിയാണെന്നാണ് പൊലീസ് റിപ്പോർട്ടുകൾ. രാജധാനി ഹോട്ടലിനു സമീപം അനിയുടെ പെട്ടിക്കട വാടകയ്ക്ക് എടുത്തു നടത്തുന്ന റിയാസാണ് അനിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. 

നാട്ടകം മറിയപ്പള്ളി പു്ഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാർ (ബേക്കറി അനി -44)ആണ് കൊല്ലപ്പെട്ടത്. നീലിമംഗലം ചിറയിൽ ഹൗസിൽ സുലൈമാന്റെ മകൻ റിയാസ് (26) ആണ് കേസിലെ പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് നഗരത്തിലെ ബേക്കറി അനി എന്ന അനി. ബേക്കർ ജംഗ്ഷനിലായിരുന്നു അനിയുടെ തറവാട്. ഇവിടെ നിന്നാണ് അനി ഗുണ്ടാ പ്രവർത്തനങ്ങൾ അ്ടക്കം ആരംഭിക്കുന്നത്. ഇപ്പോൾ ഗുണ്ടാ സംഘങ്ങളിൽ നിന്നെല്ലാം അകന്ന അനി മറിയപ്പള്ളിയ്ക്ക് സമീപമാണ് താമസിക്കുന്നത്. രാജധാനി ഹോട്ടലിനു സമീപം നേരത്തെ അനി മുറുക്കാൻകട നടത്തിയിരുന്നു. ഇപ്പോൾ ഈ മുറുക്കാൻകട തട്ട് അനി റിയാസിനു വാടയ്ക്ക് നൽകിയിരിക്കുകയാണ്. ഈരാറ്റുപേട്ടയിലെ പാറമടയിൽ ജോലി ചെയ്തിരുന്ന അനി

ശനിയാഴ്ചകളിൽ നഗരത്തിൽ എത്തി റിയാസിന്റെ കയ്യിൽ നിന്നും കടയുടെ വാടക പിരിക്കുകയാണ് പതിവ്. ദിവസം അഞ്ഞൂറു രൂപയാണ് കടയ്ക്ക് റിയാസ് വാടക നൽകുന്നത്. 
ശനിയാഴ്ച വൈകിട്ട് നഗരത്തിൽ എത്തിയ അനി, റിയാസിനോട് വാടക നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ കയ്യിൽ പണമില്ലെന്നായിരുന്നു റിയാസിന്റെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രാജധാനി ഹോട്ടലിനു സമീപത്തു വച്ച് വാക്കേറ്റവും നേരിയ കയ്യാങ്കളിയുമുണ്ടായി. ഞായറാഴ്ച ഉച്ചയോടെയാണ് വീണ്ടും അനി റിയാസിനെ തേടി എത്തിയത്. ഹോട്ടലിന്റെ ഇടനാഴിയിൽ വച്ച് റിയാസിനെ തടഞ്ഞു നിർത്തി അനി പണം ആവശ്യപ്പെട്ടു. എന്നാൽ, തന്റെ കയ്യിൽ പണമില്ലെന്നായിരുന്നു റിയാസിന്റെ മറുപടി. രണ്ടു പേരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷമായിരുന്നു പണം ആവശ്യപ്പെട്ടതും തർക്കമുണ്ടായതും. പണം നൽകിയില്ലെങ്കിൽ നിന്നെ കുത്തി വീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയ അനി കത്തി പുറത്തെടുത്തു. അനി കത്തി കാട്ടി റിയാസിനെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, അപ്പോഴും പണില്ലെന്ന നിലപാട് റിയാസ് ആവർത്തിച്ചു. ഇതോടെ അ്‌നി റിയാസിനു നേരെ കത്തി വീശി. ഇടത് ചങ്കത്ത് കത്തി തുളച്ച് കയറി റിയാസിനു പരിക്കേറ്റു. ഇതോടെ ക്ഷുഭിതനായ റിയാസ് കയ്യിലിരുന്ന കത്തി തിരിച്ച് പിടിച്ച് അനിയെ കുത്തി. അനിയുടെ വയറ്റിലായിരുന്നു ആഴത്തിൽ കുത്തേറ്റത്. കുത്തേറ്റ് ഭിത്തിയിൽ ചാരിയിരുന്ന അനിയെ ഉപേക്ഷിച്ച് റിയാസ് ഒരു ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പോയി. ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ എത്തിയ പൊലീസ് സംഘം അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് വിളിച്ചു വരുത്തിയാണ് അനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും അനി മരിച്ചിരുന്നു. 
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ എസ്.ഐ എം.ജെ അരുൺ അടക്കമുള്ള സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി റിയാസിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളെ ആശുപത്രിയിൽ ചികിത്സയിൽ തന്നെ വച്ച്് അറസ്റ്റ് രേഖപ്പെടുത്തു. ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുന്നതോടെ ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.