‘കാറ്റർപില്ലർ ‘ മിനി സിനിമ: ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി: വിപിൻ വേണുഗോപാൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു.

Spread the love

കൊച്ചി: ഫസ്റ്റ് ഫീച്ചേഴ്സ് &അനലോക് നരേറ്റീവ് പ്രൊഡക്ഷന്റെ ബാനറിൽ ലണ്ടൻ മലയാളിയായ വിപിൻ വേണുഗോപാൽ കഥയും തിരക്കഥയും എഴുതി സംവിധാനം

video
play-sharp-fill

ചെയ്യുന്ന ‘കാറ്റർപില്ലർ ‘എന്ന മിനി സിനിമയുടെ ചിത്രീകരണം എറണാകുളത്തും വൈപ്പിൻ കരയിലുമായി പൂർത്തിയായി.

സിറാജുദീൻ നാസർ പ്രധാന വേഷം ചെയ്യുന്ന ഈ സിനിമയിലെ നായിക ഹാപ്പി സർദാർ ഫെയിം മെറിൻ ഫിലിപ്പ് ആണ്. ഷഹബാൻ, സോന ദുബായ്, മാസ്റ്റർ അഭയ് നാഥ്,ബേബി അലിയാ അബിഷ് തുടങ്ങിയവർ അഭിനയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു യുദ്ധ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തിയുള്ള സംഭവങ്ങൾ കോർത്തിണക്കി പറയുന്ന ഇതിന്റെ പ്രമേയം ഒരു സ്വപ്നത്തിൽ നിന്നുമാണ് തനിക്കു ലഭിച്ചതെന്നു സംവിധായകൻ വിപിൻ പറഞ്ഞു.

ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ ലണ്ടൻ സ്വദേശി ജോഷ്വാ ഇഗ്‌ ഹോദരോ ആണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ. ലൈൻ പ്രൊഡ്യൂസർ & പ്രൊജക്റ്റ്‌

ഡിസൈനർ ജിനു. വി. നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിവ്യ ബാലൻ, പ്രൊഡക്ഷൻ ഡിസൈനർ ഹംസ വള്ളിത്തോട്, കോസ്‌ടും ഡിസൈൻ ദിവ്യാ ജോബി,ചീഫ്

അസോസിയേറ്റ് ഡയറക്ടർ ഗോപിക ചന്ദ്രൻ, സ്റ്റിൽസ് അൽഫാസ് ആലുവ, പി ആർ ഒ ജി.കൃഷ്ണൻ മാലം. ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായി.