കാസര്‍ഗോഡ് അയ്യപ്പ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ഭണ്ഡാരപ്പെട്ടിയും പഞ്ചലോഹ വിഗ്രഹവും കവര്‍ന്നു

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കാസര്‍ഗോഡ് : മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്.എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് ഇത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലര്‍ച്ചെ അഞ്ചരയ്ക്കുമിടയിലാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.

വിഗ്രഹം കൂടാതെ രണ്ട് ഭണ്ഡാരങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു എന്നാണു ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. രാത്രി 12നും പുലര്‍ച്ചെ അഞ്ചരയ്ക്കുമിടയിലാണ് കവര്‍ച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്. ഇതില്‍ ഏകദേശം പതിനായിരത്തോളം രൂപ കാണുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ പൂജാരി അമ്ബലത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. മഞ്ചേശ്വരം പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്തു കടന്ന ശേഷം ശ്രീകോവിലിന്റെ വാതില്‍ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു.