play-sharp-fill
ജമ്മു കശ്മീരിലെ ഭീകരാക്രണം:  കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ് ആയി; മരിച്ച അഞ്ച് പേര്‍ അതിഥി തൊഴിലാളികൾ; ഭീകരര്‍ക്കായുള്ള സുരക്ഷാ സേനയുടെ തെരച്ചില്‍ ഊര്‍ജിതം; അപലപിച്ച്‌ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീരിലെ ഭീകരാക്രണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ് ആയി; മരിച്ച അഞ്ച് പേര്‍ അതിഥി തൊഴിലാളികൾ; ഭീകരര്‍ക്കായുള്ള സുരക്ഷാ സേനയുടെ തെരച്ചില്‍ ഊര്‍ജിതം; അപലപിച്ച്‌ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ഡൽഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.

മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്.
സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.