കശ്മീരില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന പിഎഎഫ്‌എഫ്

കശ്മീരില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന പിഎഎഫ്‌എഫ്

സ്വന്തം ലേഖിക

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തില്‍ അഞ്ച് സൈനികര്‍ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്‌എഫ്.

ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്‌എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങള്‍ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ചില്‍ ഏപ്രില്‍ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച്‌ സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് ഉള്‍വനത്തില്‍ പോയ അഞ്ച് ഇന്ത്യന്‍ സൈനികരാണ് വീരചരമം പ്രാപിച്ചത്.

ലെഫ്റ്റനന്റ് നായ്ക് ഉത്തരാഖണ്ഡ് സ്വദേശി രുചിന്‍ സിങ് റാവത്ത്, പശ്ചിമ ബംഗാള്‍ സ്വദേശിയും പാരാട്രൂപ്പറുമായിരുന്ന സിദ്ധാന്ത് ഛേത്രി, ഹിമാചല്‍ പ്രദേശിയില്‍ നിന്നുള്ള നായ്‌ക് അരവിന്ദ് കുമാര്‍, പാരാട്രൂപ്പര്‍ പ്രമോദ് നേഗി, ജമ്മു കശ്മീര്‍ സ്വദേശി ഹവീല്‍ദാര്‍ നീലം സിങ് എന്നിവരാണ് ഇന്ന് വീരചരമം പ്രാപിച്ചത്.