play-sharp-fill
കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരെ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ

ജമ്മു: കാശ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ത്രാലിലാണ് സൈന്യവും ഭീകരരും തമ്മിൽ ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഇ മുഹമ്മദിലെ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് സൈന്യം അറിയിച്ചു.


ഗ്രാമവാസിയായ മുദസിർ അഹ്മദ് എന്ന ഭീകരവാദിക്കൊപ്പം രണ്ട് പാക്കിസ്ഥാൻ ജയ്ഷെ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. സൈന്യവും സിആർപിഎഫും സംയുക്തമായിട്ടായിരുന്നു തിരച്ചിൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരർ താമസിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് സൈന്യത്തിന് നേരെ ഇവർ വെടിവെക്കുകയായിരുന്നു. തുടർന്ന് സൈന്യവും തിരിച്ചടിച്ചു. വെളുപ്പിന് മൂന്നു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരരെ സൈന്യം വധിച്ചത്.ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സൗകര്യം തടഞ്ഞിരിക്കുകയാണ്. ഇവരിൽ നിന്ന് എ.കെ 47 തോക്കുകൾ അടക്കം ആയുധങ്ങൾ കണ്ടെത്തിട്ടുണ്ട്.
സി.ആർ.പി.എഫും സൈന്യവും ഭീകരർക്കായി സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.