അമേരിക്കയുൾപ്പടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കശ്മീരിലെത്തി

അമേരിക്കയുൾപ്പടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കശ്മീരിലെത്തി

 

സ്വന്തം ലേഖകൻ

ശ്രീനഗർ: അമേരിക്കയുൾപ്പടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കശ്മീരിലെത്തി. ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുകയാണ് സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ചാർട്ടേർഡ് ഫ്‌ലൈറ്റിൽ ശ്രീനഗറിലെ ടെക്‌നിക്കൽ എയർപോർട്ടിലാണ് സംഘം വന്നിറങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് നയതന്ത്ര പ്രതിനിധികളെ സ്വീകരിച്ചു.

 

നയതന്ത്രസംഘം ജമ്മുവിലാണ് ഇന്ന് സന്ദർശനം നടത്തുക. സന്ദർശനത്തിന് ശേഷം ലഫ്റ്റനൻറ് ഗവർണറുമായി കൂടിക്കാഴ്ചയുമുണ്ടാകും. യു.എസ്, ബംഗ്ലാദേശ്, വിയറ്റ്‌നാം, നോർവേ, മാലിദ്വീപ്, ദക്ഷിണകൊറിയ, മൊറോക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. യുറോപ്യൻ യൂനിയൻ അംഗങ്ങൾ സംഘത്തിലില്ല. അവരെ പിന്നീട് കശ്മീരിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തങ്ങൾ കശ്മീരിലെത്തുമെന്നും തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും യൂറോപ്യൻ യൂണിയൻ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്.