play-sharp-fill
ജമ്മു കശ്മീരിൽ സുരക്ഷാ സേനക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം: രണ്ട് പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ സുരക്ഷാ സേനക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം: രണ്ട് പേർക്ക് പരിക്കേറ്റു

 

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹബക് ചൗക്കിലാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണം നടന്നത്.

സുരക്ഷാ സേനക്കു നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റിയ ഗ്രനേഡ് റോഡരികിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ഫോടനത്തിലാണ് പ്രദേശവാസികളായ രണ്ട് പേർക്ക് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.സ്ഫോടനമുണ്ടായതിനു പിന്നാലെ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ സ്ഫോടനമുണ്ടായ മേഖല പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.