കാസർകോട് ചീമേനിയിൽ വിവാഹസംഘം സഞ്ചരിച്ച കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു;ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Spread the love

കാസർകോട്: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. പടന്നയിൽ നിന്നും കമ്പല്ലൂരിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനാണ് കത്തി നശിച്ചത്.

video
play-sharp-fill

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ചീമേനി തുറവ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന റിനോൾട്ട് ലോഡ്ജി കാറിനാണ് തീപിടിച്ചത്.

ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തുകയും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും വേഗത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കാർ പൂർണ്ണമായും കത്തിയമരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാർ പൂർണ്ണമായും കത്തിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമികമായി കരുതപ്പെടുന്നു.