ദിവസങ്ങൾക്ക് മുമ്പ് സ്പെയർ കീ കൈക്കലാക്കി;മോഷ്ടിച്ച ബൈക്കുമായി കറക്കത്തിനിടെ കാസർകോട് വെച്ച് അപകടത്തിൽപ്പെട്ടു; വരാപ്പുഴയിലെ ബൈക്ക് മോഷണ കേസിലെ പ്രതികളെ കൈയ്യോടെ പിടികൂടി പൊലീസ്

Spread the love

കൊച്ചി: വരാപ്പുഴയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കാസർഗോഡ് ഉപയോഗിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്.

video
play-sharp-fill

കാസർഗോഡ് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം (ഷമീഹ് 22), തൃശൂർ ചാവക്കാട് മണത്തല മാത്രംകോട്ട് അമൽ (24), ചേർത്തല ത്രിച്ചാട്ടുകുളം കൊല്ല പറമ്പിൽ വീട്ടിൽ അൻസിൽ (23) എന്നിവരാണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്.

വരാപ്പുഴ ചേരപ്പാടം ഭാഗത്തുള്ള സുഫിലിന്റെ വീട്ടിൽ നിന്നും ഡിസംബർ 9ന് രാത്രിയാണ് അമലും അൻസിലും ചേർന്ന് വീടിന്റെ പോർച്ചിൽ പാർക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണത്തിന് രണ്ട് ദിവസം മുൻപ് സ്പെയർ കീ കൈക്കലാക്കിയ പ്രതികൾ അതുപയോഗിച്ചാണ് മോഷണം നടത്തിയത്. മറ്റൊരു കീ ഉണ്ടായിരുന്നതിനാൽ ഉടമ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.

മോഷണ ശേഷം ഇടനിലക്കാരൻ വഴി ബൈക്ക് ഇഷാമിന്റെ കൈവശം എത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മോഷണം പോയ ബൈക്കുമായി ഇഷാം കാസർകോട് യാത്ര ചെയ്യുന്നതിനിടെ ഒരു ടീച്ചറുടെ വാഹനത്തിൽ ഇടിക്കുന്നത്.

അപകട ശേഷം നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.