
കാസർഗോഡ്: കുംബഡാജെയിലെ പുഷ്പലതയുടെ കൊലപാതക കേസിലെ പ്രതി പിടിയിൽ. ബദിയടുക്ക സ്വദേശി രമേശ് നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണമാലയ്ക്ക് വേണ്ടിയാണ് രമേശ് കൊലപാതകം നടത്തിയത് എന്ന വിവരമാണ് പൊലീസ് ആദ്യഘട്ടത്തിൽ പുറത്തുവിടുന്നത്.
കാടുവെട്ടിത്തെളിക്കുന്ന ജോലിക്കിടെയാണ് പുഷ്പലതയെ പ്രതി പരിചയപ്പെട്ടത്. വെള്ളം ചോദിച്ച് എത്തിയ ഇയാൾ, വയോധിക വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ മുൻവാതിൽ വഴി അകത്ത് കയറി. അടുക്കളയിൽ എത്തി മാല പിടിച്ച് പറിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മുൻവാതിൽ കുറ്റിയിട്ട് നാല് പവൻ തൂക്കമുള്ള മാലയുമായി അടുക്കള വാതിൽ വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിൽ മുഖത്തും കഴുത്തിലും പാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആണെന്ന് നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെ ഉണ്ടായതാണെന്ന് വ്യക്തമായി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.



