
“രണ്ട് ദിവസമായി ഉറങ്ങാൻ പറ്റുന്നില്ല. കണ്ണിൽ വെള്ളം വരുന്നു. നല്ല കവുങ്ങുകളായിരുന്നു. നഷ്ടപരിഹാരം കിട്ടിയേ തീരൂ. വിട്ടുവീഴ്ചയില്ല” കാസര്‍കോട് മുഗു ചെക്കണിഗയില്‍ 28 കവുങ്ങുകള്‍ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചെന്ന് പരാതി
കാസര്‍കോട്: മുഗു ചെക്കണിഗയില്‍ 28 കവുങ്ങുകള്‍ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചെന്ന് പരാതി. സി ബാലസുബ്രഹ്മണ്യ ഭട്ടിന്‍റെ കവുങ്ങുകളാണ് വെട്ടിമാറ്റിയത്. വൈദ്യുത ലൈനിന് തൊട്ട് താഴെ ആയതുകൊണ്ടാണ് മുറിച്ച് മാറ്റിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
9 വർഷം മുൻപ് നട്ടുപിടിപ്പിച്ച കവുങ്ങുകളാണ് മുന്നറിയിപ്പില്ലാതെ വെട്ടിമാറ്റിയതെന്ന് ഉടമ ബാലസുബ്രഹ്മണ്യ ഭട്ട് പറഞ്ഞു. വൈദ്യുത ലൈനിൽ തട്ടുന്ന വിധത്തിൽ കവുങ്ങ് വച്ചത് എന്തിനെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ചോദിച്ചത്.
എന്നാൽ ലൈനിൽ നിന്ന് വിട്ടാണ് താൻ കവുങ്ങ് വച്ചതെന്നും വൈദ്യുത പോസ്റ്റ് ചരിഞ്ഞതോടെ ലൈൻ കവുങ്ങുകളിലേക്ക് ചായുകയായിരുന്നുവെന്നും ബാലസുബ്രഹ്മണ്യ ഭട്ട് പറയുന്നു. കെഎസ്ഇബി ഓഫീസിൽ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഭട്ട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“രണ്ട് ദിവസമായി ഉറങ്ങാൻ പറ്റുന്നില്ല. കണ്ണിൽ വെള്ളം വരുന്നു. നല്ല കവുങ്ങുകളായിരുന്നു. നഷ്ടപരിഹാരം കിട്ടിയേ തീരൂ. വിട്ടുവീഴ്ചയില്ല”- ബാലസുബ്രഹ്മണ്യ ഭട്ട് വ്യക്തമാക്കി.