പടന്നക്കാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു; 3 പേർക്ക് പരിക്ക്; കാറിൽ സഞ്ചരിച്ചവരാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം; അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കാസര്‍കോട്: പടന്നക്കാട്  കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു.

കാറിൽ സഞ്ചരിച്ചവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് ഉള്ളതെന്നാണ് വിവരം.

കണ്ണൂർ പെരളശ്ശേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. സ്വകാര്യ ബസ്സിനു പിറകിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ ചാഴൂർ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. തൃശ്ശൂർ പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരൻ 44 വയസ്സുള്ള സോണിയാണ് മരിച്ചത്. സോണിയുടെ മകൻ 14 വയസ്സുള്ള ആൻ്റണിയെ പരുക്കുകളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.