വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;2 യുവാക്കൾക്ക് ദാരുണാന്ത്യം;കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു

Spread the love

കാസർകോട് : വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി ദേശീയപാതയിൽ പൊയ്നാച്ചിയിലാണ് അപകടം നടന്നത്. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്.

video
play-sharp-fill

മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു. വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക്‌ മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബി എം ഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.രണ്ടുപേർ തൽക്ഷണം മരിച്ചെന്നു പോലീസ് പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group