play-sharp-fill
കാസർകോട് കളക്ടറും നിരീക്ഷണത്തിൽ: കളക്ടറെ നിരീക്ഷണത്തിലാക്കിയത് മാധ്യമപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചതിനേ തുടർന്ന്; കളക്ടറുടെ ഗൺമാനും നിരീക്ഷണത്തിൽ; കോട്ടയത്തും മാധ്യമപ്രവർത്തകർക്കു പരിശോധന

കാസർകോട് കളക്ടറും നിരീക്ഷണത്തിൽ: കളക്ടറെ നിരീക്ഷണത്തിലാക്കിയത് മാധ്യമപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചതിനേ തുടർന്ന്; കളക്ടറുടെ ഗൺമാനും നിരീക്ഷണത്തിൽ; കോട്ടയത്തും മാധ്യമപ്രവർത്തകർക്കു പരിശോധന

തേർഡ് ഐ ബ്യൂറോ

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ഒരു മാധ്യമപ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വെട്ടിലായത് കാസർകോട് ജില്ലയുടെ തലവനായ കളക്ടറാണ്. മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് ഇതേ മാധ്യമപ്രവർത്തകൻ ജില്ലാ കളക്ടറെ ഇന്റർവ്യൂ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടറും ഇദ്ദേഹത്തിന്റെ ഗൺമാനും, ഡ്രൈവറും അടക്കമുള്ളവരും ക്വാറന്റൈനിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.


കാസർകോട് കളക്ടർ ഡി. സജിത് ബാബുവാണ് ഇതേ തുടർന്നു നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കളക്ടറുടെ രണ്ട് ഗൺമാൻമാരും നിരീക്ഷണത്തിലാണ്. ഒമ്പത് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഭിമുഖം. കാസർകോട്ടെ ദൃശ്യമാധ്യമപ്രവർത്തകനാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാദ്ധ്യമപ്രവർത്തകന്റെ ക്യാമറാമാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഇദ്ദേഹവുമായി ബന്ധമുണ്ടാകാൻ സാധ്യതയുള്ള ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ മാധ്യങ്ങൾക്കും ചാനൽ റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ മാധ്യമപ്രവർത്തകർ പരിശോധനയ്ക്കു വിധേയമാകുന്നുണ്ട്.

കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന നിരവധി മാധ്യമപ്രവർത്തകർ ഹോട്ട് സ്‌പോട്ട് മേഖലകളിലൂടെയാണ് കടന്നു പോകുന്നത്. ഇവരെല്ലാം വരും ദിവസങ്ങളിൽ പരിശോധനയ്ക്കു വിധേയരാകുമെന്നാണ് വ്യക്തമാകുന്നത്.