കാസർഗോഡ് സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികനായ പൊലീസുകാരന്റെ കാൽ അറ്റുപോയി

Spread the love

കാസർഗോഡ് : പുതിയ ബസ് സ്റ്റാന്റിന് സമീപം സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്.

video
play-sharp-fill

ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജ് (64)നാണ് പരിക്കേറ്റത്, ഇദ്ദേഹത്തിന്റെ ഇടതു കാൽ അറ്റുപോയി.

ബാബുരാജ് സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിക്കുകകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ ആയിപ്പോയ സ്‌കൂട്ടർ 50 മീറ്ററോളം ദൂരത്തേക്ക് നിരങ്ങി നീങ്ങി. തലനാരിഴയ്ക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.