കാസർകോട് മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് 24കാരി ജീവനൊടുക്കിയ സംഭവം: യുവതി ആത്മഹത്യയ്ക്ക് മുൻപ് എടുത്ത വീഡിയോ പുറത്ത്; പരാതിയുമായി കുടുംബം

Spread the love

കാസർകോട്: നാലത്തടുക്കയിൽ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് 24കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനും അയൽവാസികൾക്കുമെതിരെ കുടുംബം രംഗത്ത്. വ്യാജ സ്വർണമോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്തതെന്നും കുടുംബം വ്യക്തമാക്കി.

video
play-sharp-fill

നാലത്തടുക്ക സ്വദേശിനി ജസീല (24) ആണ് മരിച്ചത്. സുഹൃത്തിന്റെ അമ്മയുടെ സ്വർണം മോഷ്ടിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അയൽവാസികളും പൊലീസും മാനസികമായി പീഡിപ്പിച്ചതായി കുടുംബം പറയുന്നു. അപമാനവും ആരോപണങ്ങളും സഹിക്കാനാവാതെയാണ് ജസീല ജീവനൊടുക്കിയതെന്നാണ് പരാതി.

ആത്മഹത്യയ്ക്ക് മുൻപായി ജസീല തന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. സ്വർണം താൻ എടുത്തിട്ടില്ലെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ തനിക്കെതിരെ അപവാദം പരത്തുകയാണെന്നും വീഡിയോയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group