സ്കൂളിൽ വിതരണം ചെയ്ത പാലിൽ നിന്ന് ഭക്ഷ്യവിഷബാധ: 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ, അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

Spread the love

 

കാസർഗോഡ്: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. മുട്ടത്തോടി ആലമ്പാടി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

 

സ്‌കൂളിൽ നിന്ന് കുടിച്ച പാലിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാൽ നൽകിയത്. പാലിന് രുചി വ്യത്യാസമുള്ളതായി അധ്യാപകർ പരാതി നൽകിയിരുന്നു. പാലിൻ്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

വ്യാഴാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങി വന്ന ചില കുട്ടികൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടർന്ന് കാസർഗോഡ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷ ബാധയെ തുടർന്ന് ഇപ്പോഴും മുപ്പത്തഞ്ചോളം കുട്ടികൾ ആശുപത്രിയിലാണ്. അഞ്ച് കുട്ടികളെ ഡിസ്ചാർജ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group