കാസര്‍കോട്ട് സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; നിരവധി കുട്ടികള്‍ക്ക് പരിക്ക്
കാസര്‍കോട് : കാസര്‍കോട് ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ കുട്ടികളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത് കുട്ടികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം.
ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0