
യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി; ചോദ്യം ചെയ്ത ബന്ധുവിനെ വാഹനം തടഞ്ഞു നിര്‍ത്തി കുത്തിക്കൊന്നു; യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കാസർകോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു.
കാസർകോഡ് കജംപാടിയിലാണ് സംഭവം. മധൂർ സ്വദേശി സന്ദീപ(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി പവൻ രാജിനെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
പവന്‍ രാജ് യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ മാതൃസഹോദരി പുത്രനായ സന്ദീപ ചോദ്യം ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി സന്ദീപ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പവന്‍ രാജ് വാഹനം തടഞ്ഞു നിര്‍ത്തി. കെയില്‍ കരുതിയ കത്തിയെടുത്ത് പവന്‍ രാജ് സന്ദീപയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.
Third Eye News Live
0
Tags :