play-sharp-fill
ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; തടയാൻ ചെന്ന മകളെ അടിച്ച്‌ പരിക്കേല്‍പ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; തടയാൻ ചെന്ന മകളെ അടിച്ച്‌ പരിക്കേല്‍പ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

 

സ്വന്തം ലേഖിക

കാസർഗോഡ്: ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ച്‌ കോടതി. പുല്ലൂര്‍ കാഞ്ഞിരടുക്കത്തെ ഗോപാലകൃഷ്ണൻ (73) ആണ് ജില്ലാ അഡീഷണല്‍ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി എ.മനോജ് ശിക്ഷിച്ചത്.


ഭാര്യയെ വിറകു കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയും തടയാൻ ചെന്ന മകളെ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിഴയായ ഒരുലക്ഷം രൂപ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവും അനുഭവിക്കേണ്ടി വരും. മകളെ ആക്രമിച്ചതിന് വധശ്രമമുള്‍പ്പടെയുള്ള വകുപ്പില്‍ 12 വര്‍ഷം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനുമാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുവര്‍ഷം അധികതടവും അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഡിസംബര്‍ രണ്ടിന് വൈകിട്ടോടെ കാഞ്ഞിരടുക്കത്തെ വീട്ടില്‍വച്ചാണ് പ്രതി ഭാര്യയെയും മകളെയും ആക്രമിച്ചത്. വിറകുകൊണ്ട് തലയ്ക്കടിയേറ്റ ഭാര്യ കല്യാണി (48) ആണ് മരിച്ചത്. അമ്മയെ അടിക്കുന്നത് തടയാൻ ശ്രമിച്ച മകള്‍ ശരണ്യയെയും (29) ഇയാള്‍ അക്രമിച്ചിരുന്നു.
ടി.വി. വെക്കുന്നത് ഭാര്യ വിലക്കിയതാണ് പ്രകോപനത്തിനും കൊലപാതകത്തിനും ഇടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മദ്യ ലഹരിയിലായിരുന്ന പ്രതി കൃത്യത്തിനുശേഷം അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. മകളെ പരുക്കേല്‍പിച്ചതിന് മൂന്ന് വകുപ്പുകളിലായാണ് 12 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ പൂര്‍ത്തിയാക്കിയശേഷം മാത്രമേ ജീവപര്യന്തം തടവ് തുടങ്ങുകയുള്ളൂവെന്ന് വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. പിഴയായി അടയ്ക്കുന്ന തുക മകള്‍ക്ക് നല്‍കാനും വിധിയില്‍ പരാമര്‍ശമുണ്ട്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ ഇ. ലോഹിതാക്ഷൻ ഹാജരായത്. കേസില്‍ 28 പേരെ കോടതി വിസ്തരിച്ചു.