കാസർകോട്ട് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാളുടെ വീട്ടിൽനിന്ന് വ്യാജനോട്ടുകളും നോട്ടെണ്ണൽ മെഷീനും കണ്ടെത്തി

Spread the love

കാസർകോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ വീട്ടിൽനിന്നും വ്യാജ നോട്ടുകളും നോട്ട് എണ്ണൽ മിഷ്യനും കണ്ടെത്തി.

video
play-sharp-fill

കാസർഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന മേല്‍പ്പറമ്ബ് സ്വദേശി ഹനീഫയെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെച്ചാണ് ആളുകള്‍ നോക്കിനില്‍ക്കെ ആന്ധ്രാസംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തെ പിന്നീട് കാസർഗോഡ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

2000 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. 2000 രൂപയുടെ നോട്ടുകള്‍ മാറാനുണ്ടെന്ന പേരില്‍ പ്രതികള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബണ്ടിച്ചാല്‍ സ്വദേശി വിജയൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനുയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group