
കാസർഗോഡ്: ബേക്കലിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.ആരോഗ്യ പ്രശ്നനങ്ങൾ മൂലം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
വൈദ്യപരിശോധനയിൽ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. കറുത്ത് തടിച്ച ശരീരമുള്ള ഒരാളാണ് അതിക്രമം നടത്തിയതെന്ന് കുട്ടി പോലീസിന് മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group