
കാസർഗോഡ്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂള്‍ കലോത്സവം നിർത്തിവച്ച് അധികൃതർ. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്.
ഇന്നലെയാണ് പലസ്തീന് ഐക്യദാർഢ്യം വിഷയമാക്കി വിദ്യാർഥികള്‍ മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. എന്നാല്‍ അധ്യാപകർ കർട്ടനിട്ടെങ്കിലും വിദ്യാർഥികള്‍ വേദിയ്ക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തില്‍ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നല്‍കി.
മൈം നിർത്തിവെച്ചതില്‍ എംഎസ്‌എഫ് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എംഎസ്‌എഫ് മാർച്ച് നടത്തി. സംഭവത്തെത്തുടർന്ന് ഇന്ന് നടത്തേണ്ടിയിരുന്ന കലോത്സവ പരിപാടികളും നിർത്തിവെച്ചതായി വിദ്യാർത്ഥികള്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group