
കാസർകോട് : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയില്‍ ജൂലായ 17 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മഴയെ തുടർന്ന് പ്രധാന നദികള്‍ കര കവിയുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനസുരക്ഷയെ മുൻനിറുത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ , ട്യൂഷൻ സെന്ററുകള്‍, മദ്രസകള്‍ , അങ്കണവാടികള്‍ , സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും ( പ്രൊഫഷണല്‍, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ് . പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group