കാസർഗോഡ് സ്കൂളിൽ പലസ്തീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവം; മൈം കലോത്സവ മാനുവലിന് വിരുദ്ധമെന്ന് ഡിഡിഇ റിപ്പോര്‍ട്ട്

Spread the love

കാസർഗോഡ് : കാസർഗോഡ് കുമ്പള സ്കൂളിലെ പലസ്തീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് കുട്ടികൾ  മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് കലോത്സവം നിർത്തിവെച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

video
play-sharp-fill

അതേസമയം,അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വെപ്പിച്ച ഫലസ്തീനെ ഐക്യദാർഡ്യ മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികള്‍ സ്റ്റേജില്‍ അവതരിപ്പിക്കും. കാസർഗോഡ് കുമ്പള ജിഎച്ച്‌എസ്‌എസില്‍ ഉച്ചക്ക് 12നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടാണ് പ്ലസ് ടു വിദ്യാർത്ഥികളുടെ മൈം, ഫലസ്തീൻ ഐക്യദാർഡ്യത്തിന്‍റെ പേരില്‍ നിർത്തിവെപ്പിച്ചത്. ശനിയാഴ്ച തുടരേണ്ട കലോത്സവം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് രാവിലെ മുതല്‍ കലോത്സവം തുടരാനും തീരുമാനിച്ചിരുന്നു. മൈം നിർത്തി വെപ്പിച്ചതിനെ തുടർന്ന് എം എസ് എഫും, എസ് എഫ് ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും അതേ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികള്‍ക്ക് അനുമതി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്ന ഡിഡിഇ റിപ്പോര്‍ട്ട് നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group