
കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. പെരിയ സ്വദേശിയായ വയോധികന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എസ് എഫ് ഐ നേതാവ് അലൻജോർജിന്റെ പിതാവ് നിർമ്മാണ ആവശ്യങ്ങള്‍ക്കായി കല്ല് ഇറക്കിയിരുന്നു. ഇത്‌ചോദ്യം ചെയ്തതാണ് അലനെ പ്രകോപിപ്പിച്ചത്.
പ്രശ്നത്തെ തുടർന്ന് വായോധികനെ ഫോണിലൂടെ വിളിച്ച അലൻജോർജ്, അദ്ദേഹത്തിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി. വിഷയത്തില്‍ നാട്ടുകാർക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.ഭൂമി തർക്കത്തില്‍ ആരുടെ ഭാഗത്താണ് ന്യായം എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, ഒരു വയോധികനോട് ഇത്തരത്തില്‍ അക്രമാസക്തമായി സംസാരിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല എന്നാണ് നാട്ടുകാരുടെ വാദം.



