കാസര്‍കോട് കൊപ്ര ഗോഡൗണില്‍ വന്‍ തീപിടിത്തം; ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണില്‍ വൻ തീപിടിത്തം.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പയ്യന്നൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഉപ്പളയില്‍ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റിന്റെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഗോഡൗണിന് സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും ഇവിടേക്ക് തീ പടരുന്നത് തടയാൻ ഫയര്‍ഫോഴ്സിന് കഴിഞ്ഞു.