
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് കേടാകല്‍; വീഴ്ച പറ്റിയ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റം; കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതല
സ്വന്തം ലേഖിക
കാസര്‍കോട്: കേടായ ലിഫ്റ്റിനെ ചൊല്ലി വിവാദമുണ്ടായ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റം
ഡോ. കെ കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായ വിഷയത്തില്‍ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ നടപടിയില്ലാതെയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടായ ഡോ. രാജാറാമിന് സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലം മാറ്റം.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഈ മാസം 30 ന് ചുമതലയേല്‍ക്കും. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് കൃത്യമായി നന്നാക്കാത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് വീഴ്ച പറ്റിയെന്ന് നിയമ സേവന അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോസ് ഡിക്രൂസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും സൂപ്രണ്ടിന്‍റെ അലംഭാവം വ്യക്തമാക്കിയിരുന്നു.