കാസർകോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനില‌യില്‍ കണ്ടെത്തി; ‘മുറിയില്‍ പിടിവലി നടന്നതിന്റെ അടയാളങ്ങൾ, മുഖത്ത് മാന്തിയ പാടുകൾ’, മരണത്തിൽ ദുരൂഹത

Spread the love

കാസർകോട്: കാസർകോട് കുംബഡാജെയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനില‌യില്‍ കണ്ടെത്തി. 67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്.

video
play-sharp-fill

ഇവരുടെ മുറിയില്‍ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. പുഷ്പാവതിയുടെ മുഖത്ത് മാന്തിയ പാടുകളും ദുരൂഹത വർദ്ധിപ്പിക്കുന്നു.

പുഷ്പാവതിയുടെ കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാനില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group