കാസര്‍കോട് നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ അപകടം; 20കാരന് ദാരുണാന്ത്യം

Spread the love

കാസർകോട്: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാലോം കുഴിപ്പനത്തെ വിനയഭവനില്‍ വിനയരാജിന്റെ മകൻ വിതുല്‍ രാജ് (20) ആണ് മരിച്ചത്.

video
play-sharp-fill

കാസർകോട് വെള്ളരിക്കുണ്ട്-മാലോത്ത് മണ്ഡലത്തില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

മാലോത്ത് ഭാഗത്ത് നിന്നും പുഞ്ചയിലെ വീട്ടിലേക്ക് പോവുകയായിരുന്ന വിതുല്‍ രാജ് ഓടിച്ച മോട്ടോർസൈക്കിള്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിതുല്‍ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കില്‍ വിതുലിനൊപ്പമുണ്ടായിരുന്ന മാലോം സ്വദേശിയായ സുഹൃത്ത് സിദ്ധാർത്ഥിനും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.